07:09am 01 May 2026
NEWS

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം തള്ളി അമിത്ഷാ

25/08/2025  12:40 PM IST
nila
 മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം തള്ളി അമിത്ഷാ

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യകാരണങ്ങളെ തുടർന്നാണ് ജ​ഗ്ദീപ് ധൻകർ രാജിവച്ചതെന്നും വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. 

രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് ധൻകർ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. തനിക്ക് നല്ല പ്രവർത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സർക്കാർ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേർത്തു. ധൻകർ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img